രാജ്യത്തെ പോലീസുകാരെ അടവ് പഠിപ്പിക്കാൻ തൃശ്ശൂരില്‍നിന്നുള്ള രണ്ട്‌ വിദ്യാർഥികളും


ഇവാഞ്ചലിൻ ജോയ്, ആഗ്നേയ് സുരേഷ് ബാബു എന്നിവർ പി.ബി. ബിനോയിക്കൊപ്പം

തൃശ്ശൂര്‍: രാജ്യത്തെ ഏറ്റവും വലിയ പോലീസ് പരിശീലനകേന്ദ്രത്തില്‍ പോലീസ് ഓഫീസര്‍മാരെ ആയോധനകല പരിശീലിപ്പിക്കാന്‍ തൃശ്ശൂരില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍.

ഷില്ലോങ്ങില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലുള്ള 500 സേനാംഗങ്ങള്‍ക്ക് ആയുധേതര പരിശീലനം നല്‍കാനാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. വിമലാ കോളേജില്‍ ബി. എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ഇവാഞ്ചലിന്‍ ജോയ്, പഞ്ചിക്കലിലെ അമൃതവിദ്യാലയത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ആഗ്‌നേയ് സുരേഷ് ബാബു, ഇവരുടെ കരാട്ടെ പരിശീലകനായ പി.ബി. ബിനോയ് എന്നിവരെയാണ് ക്ഷണിച്ചിരിക്കുന്നത്.

ആയുധമില്ലാതെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് 500 സേനാംഗങ്ങള്‍ക്ക് ഇവര്‍ നല്‍കുക. 24 മുതല്‍ നവംബര്‍ നാല് വരെയാണ് പരിശീലനം. പടവരാട് ചിരിയങ്കണ്ടത്ത് സി.ടി. ജോയ്-മേഴ്‌സി ദന്പതിമാരുടെ മകളാണ് ഇവാഞ്ചലിന്‍. അരിമ്പൂര്‍ കോഴിപ്പറമ്പില്‍ സുരേഷ്ബാബുവിന്റെയും പ്രവീണയുടെയും മകനാണ് ആഗ്‌നേയ്. ജപ്പാനിലെ ഷോട്ടോ കരാട്ടേ ഡോ കായ്-യുടെ ഇന്ത്യന്‍ ശാഖകളുടെ പ്രസിഡന്റാണ് പി.ബി. ബിനോയ്.

Content Highlights: two-thrissur Students to teach the police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented