പ്രണയത്തിന് സല്യൂട്ടടിച്ച് പോലീസ് സ്‌റ്റേഷന്‍; വലിയതുറയിലെ എസ്.ഐ ദമ്പതിമാരായി അഭിലാഷും അലീനയും


വലിയതുറ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ദമ്പതിമാരായ അലീന സൈറസും അഭിലാഷും | Photo: മാതൃഭൂമി

തിരുവനന്തപുരം: 'വിലങ്ങാ'കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും 'ജാമ്യം' നല്‍കി... പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഇനി ജീവിതയാത്രയിലും ഒരുമിച്ച്.

ജോലിയുടെ ഭാഗമായിട്ടായിരുന്നു അവര്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലര്‍ത്തിയിരുന്ന സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു.

അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചതെന്ന് എസ്.ഐ. അഭിലാഷ് പറഞ്ഞു. 2019 ലാണ് ജോലിയില്‍ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനില്‍ ഗവണ്‍മെന്റ് പ്രസില്‍ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്.

വെട്ടുതുറ അലീന ഹൗസില്‍ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അല്‍ഫോണ്‍സിയയുടെയും മകളാണ് അലീന. 2018-ലാണ് അലീന ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട സ്റ്റേഷനില്‍ നിന്നായിരുന്നു വലിയതുറ സ്റ്റേഷനിലെത്തിയത്. ജോലിയോടുള്ള അഭിലാഷിന്റെ ആത്മാര്‍ഥതയും പോസിറ്റീവ് നിലപാടുകളും തന്നെ ആകര്‍ഷിച്ചുവെന്ന് അലീന.

ജൂലായ് 14-ന് മലയിന്‍കീഴ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. ''രാവിലെ 11-ന് ഞങ്ങള്‍ വിവാഹിതരായി. രജിസ്ട്രാഫീസില്‍ കൊടുക്കേണ്ട അപേക്ഷയിലെ ഫോട്ടോ മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജാണ് സാക്ഷ്യപ്പെടുത്തിയത്. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹവും ഞെട്ടി. ആശംസകള്‍ അറിയിച്ചശേഷം സന്തോഷത്തോടെ ഒപ്പിട്ടുതന്നു''- അലീന പറഞ്ഞു.

Content Highlights: marriage, sub inspectors, abhilash, aleena, valiyathura police station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented