ഇത്തിരി വൈകിയേ വരൂ...എന്ന് അനന്ദു പറഞ്ഞു; വിടപറച്ചിലെന്ന് സഹപ്രവര്‍ത്തകര്‍ കരുതിയില്ല


അനന്ദു ഗോപി

കടുത്തുരുത്തി: തിങ്കളാഴ്ച ഇത്തിരി വൈകിയേ വരൂ...രണ്ടാമത്തെ പീരിയഡില്‍ ക്ലാസെടുത്തോളാം...ഞാന്‍ എടുക്കേണ്ട ആദ്യ ക്ലാസ് സാര്‍ എടുക്കാമോ...കൊമേഴ്സ് വിഭാഗം മേധാവി അനൂപ് കുര്യനോട് അനന്ദു കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്...ആ വൈകല്‍ ഇനി ഒരിക്കലും കോളേജിലേക്ക് വരില്ലെന്നുള്ള കാര്യമാകുമെന്ന് കേട്ട അധ്യാപകനും ഓര്‍ത്തില്ല...ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപകന്‍ തലയോലപ്പറമ്പ് കാര്‍ത്തികയില്‍ അനന്ദു ഗോപിയുടെ (29) അകാല വിയോഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി.

തിങ്കളാഴ്ച രാവിലെ പത്തോടെ അധ്യാപകനായ അനന്ദുവിന് കോളേജിലേക്ക് വരുന്നവഴി അപകടംപറ്റി എന്ന വിവരം കോളേജില്‍ അറിയുമ്പോഴും ചെറിയ പരിക്കുകള്‍ മാത്രമായിരിക്കും എന്നാവും സഹഅധ്യാപകരും വിദ്യാര്‍ഥികളും ആദ്യം വിചാരിച്ചത്. അപകടവിവരം അറിഞ്ഞ് മുട്ടുചിറയിലെ ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ അധ്യാപകര്‍ക്ക് സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരം കണ്ട് കണ്ണീരടക്കാന്‍ സാധിച്ചില്ല. പലരും വിങ്ങിപ്പൊട്ടുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു അനന്ദു. രണ്ട് വര്‍ഷം മാത്രമേ ആയുള്ളൂ കോളേജില്‍ അധ്യാപകനായി ചുമതലയേറ്റിട്ട്. ഫുട്ബോള്‍ കളിക്കാരനായ ഇദ്ദേഹം കുട്ടികളുടെ സ്പോര്‍ട്സ് മേഖലയിലെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ വി.ടി. ശ്രീകല പറഞ്ഞു.രണ്ട് വര്‍ഷം മുമ്പാണ് എറണാകുളം സ്വദേശിനിയായ ആതിരയെ അനന്ദു വിവാഹം കഴിച്ചത്. ഇപ്പോള്‍ ആതിര ഗര്‍ഭിണിയാണ്. ആദ്യ കണ്‍മണിയെ കാണാന്‍ അനന്ദു ഉണ്ടാകില്ലെന്നത് വീട്ടുകാരേയും ബന്ധുക്കളേയും ദുഃഖത്തിലാഴ്ത്തി. അധ്യാപകരോടും വിദ്യാര്‍ഥികളോടും സുഹൃത്തിനെ പോലെയാണ് ഇദ്ദേഹം ഇടപെട്ടിരുന്നത്. സാധാരണ മഴയുള്ള ദിവസങ്ങളില്‍ കാറിനാണ് അനന്ദു സ്‌കൂളില്‍ വന്നിരുന്നത്. പതിവിന് വിപരീതമായി ബുള്ളറ്റില്‍ കോളേജിലേക്ക് വരുന്നതിനിടെ അപകടത്തില്‍പ്പെട്ട അനന്ദു ഇനിയൊരിക്കലും തിരിച്ചുവരാനാകില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കോളേജിലെ ഒരാള്‍ക്കുമായിട്ടില്ല.

ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

അമിതവേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് അധ്യാപകനടക്കം രണ്ടുയുവാക്കള്‍ മരിച്ചു. രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജിലെ കൊമേഴ്‌സ് അധ്യാപകന്‍ തലയോലപ്പറമ്പ് കാര്‍ത്തിക വീട്ടില്‍ അനന്ദു ഗോപി (29), സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുട്ടുചിറ മൈലാടുംപാറ പേട്ടയില്‍ അമല്‍ ജോസഫ് (23) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരായ മൈലാടുംപാറ തെക്കേമാളിയേക്കല്‍ ജോബി ജോസ് (26), കുറുപ്പന്തറ കണ്ടമലയില്‍ രഞ്ജിത്ത് രാജു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ പത്തിന് കടുത്തുരുത്തി-തോട്ടുവാ റോഡില്‍ പാലകരയിലാണ് അപകടം. തലയോലപ്പറമ്പിലെ വീട്ടില്‍നിന്ന് രാവിലെ കോളേജിലേക്കു പോകുമ്പോഴാണ് അനന്തു അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസും നാട്ടുകാരും പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്ത് രാജുവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. റിട്ട. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ടി.കെ. ഗോപിയുടെയും റിട്ട. പ്രഥമാധ്യാപികയുടെയും മകനാണ് അനന്ദു ഗോപി. ഭാര്യ: ആതിര. വിഷ്ണു സഹോദരനാണ്. അനന്ദുവിന്റെ മൃതദേഹം ചൊവ്വാഴ്ചരാവിലെ എട്ടിന് വീട്ടിലെത്തിക്കും. സംസ്‌കാരം രാവിലെ 11-ന് വീട്ടുവളപ്പില്‍.

ജോസഫ് ജോര്‍ജിന്റെയും ജിജിയുടെയും മകനാണ് അമല്‍ ജോസഫ്. സഹോദരി: അലീന (നഴ്സ്, സൗദി). സംസ്‌കാരം പിന്നീട്.

Content Highlights: Two students killed in scooter-bullet collision in Kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented