കോട്ടയം: പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുമാരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.

രാവിലെ കോട്ടയത്തുനിന്ന് അവധിആഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയതായിരുന്നു കുട്ടികള്‍. മീനച്ചിലാറ്റിലെ ഉറവക്കയം എന്ന ഭാഗത്താണ് അപകടമുണ്ടായത്.

ആഴമേറിയ ഭാഗമായതിനാല്‍ പുറമേനിന്നുള്ള ആളുകള്‍ ഈ ഭാഗത്ത് എത്തിയാല്‍ അവരെ നാട്ടുകാര്‍ തടയുക പതിവായിരുന്നു. എന്നാല്‍ നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ ഇവിടെത്തിയത്.

ഒരാള്‍ വെള്ളത്തിലേക്ക് കാല്‍വഴുതി വീണപ്പോള്‍ രണ്ടാമത്തെയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍  ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

content highlights: two students drowned to death in meenachilar