കളിചിരിയുമായി ഇനി അവരില്ല, സഹപാഠികൾ ഒന്നിച്ച് യാത്രയായി; കണ്ണീർതോരാതെ ഒതളൂർ


ജഗന്റെയും സായൂജിന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ, ജഗൻ, സായൂജ്

ആനക്കര: ഇനിയും പെയ്തൊഴിയാതെ ഒതളൂർഗ്രാമത്തിന്റെ കണ്ണീർ. കഴിഞ്ഞദിവസംവരെ കളിച്ചും ചിരിച്ചും തങ്ങളോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെയാണ് കല്ലടത്തൂർ വലിയത്രകുളത്തിന്റെ ആഴങ്ങൾ കവർന്നത്. ജഗനും സായൂജും യാത്രയായത് ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് ഒതളൂർഗ്രാമം. നീന്തൽ പഠിക്കുന്നതിനിടെയാണ് ഇരുവരുടെയും ജീവൻ കുളത്തിന്റെ ആഴങ്ങളിൽ പൊലിഞ്ഞത്.

അരിക്കാട് ഒതളൂർ പുളിഞ്ചോട്ടിൽ തേവർപറമ്പിൽ ശിവന്റെ മകൻ ജഗൻ (17), അരിക്കാട് ഒതളൂർ കൊമ്മാത്ര വളപ്പിൽ സുകുമാരന്റെ മകൻ സായൂജ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുമരനല്ലൂർ സ്‌കൂളിൽ കായികപരിശീലത്തിനായി പോയി തിരിച്ചുവരുന്നതിനിടെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കുളത്തിൽ കുളിക്കാനും നീന്തൽ പഠിക്കാനുമായാണ് വിദ്യാർഥികൾ ഇറങ്ങിയത്. എട്ടുപേരടങ്ങുന്ന സംഘത്തിൽ ജഗനും സായൂജും നീന്തുന്നതിനിടെ കുളത്തിലെ ചണ്ടിയിൽ കുരുങ്ങുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും താഴ്ന്നുപോയി.

പട്ടാമ്പിതാലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്കുശേഷം തിങ്കളാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് സഹപാഠികളുടെ മൃതദേഹം ഇരുവരും പഠിക്കുന്ന ഗോഖലെ സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്. പിന്നീട് ഇരുവരുടെയും വീട്ടിലേക്കെത്തിച്ചു. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, മുൻ എം.എൽ.എ. വി.ടി. ബൽറാം, ജനപ്രതിനിധികൾ തുടങ്ങിയവർ വിദ്യാലയത്തിലെത്തി അന്തിമോപചാരമർപ്പിച്ചു.

പാലക്കാട്: മഴക്കാലം ശക്തമാവുന്നതിന് മുൻപേ ജില്ലയിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നു. കണക്കുകളനുസരിച്ച് 60 പേരാണ് ഈ വർഷം ജില്ലയിൽ മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഒരുദിവസം ശരാശരി മൂന്നുേപർ െവള്ളത്തിൽവീണ് മരിക്കുന്നുണ്ടെന്നാണ് അഗ്നിരക്ഷാേസനയുെട കണക്ക്. ഇതിൽ ഏറ്റവുമധികം മരിക്കുന്നത്‌ കുട്ടികളും യുവാക്കളുമാണ്. ഉല്ലാസയാത്രകൾക്കും മറ്റുമായി ജലാശയങ്ങൾ സന്ദർശിക്കാനെത്തുന്നവരാണ് അപകടത്തിൽ പെടുന്നതിലേറെയും. ജലാശയങ്ങൾക്കുസമീപം അശ്രദ്ധമായി പെരുമാറുന്നതാണ് ഭൂരിഭാഗം അപകടങ്ങൾക്കും വഴിവെയ്ക്കുന്നത്.

Content Highlights: Two students drowned to death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented