ഒരേ ദിവസം രണ്ട് വിദ്യാര്‍ഥികളുടെ വിയോഗം: ദുരന്തങ്ങളില്‍ ഉലഞ്ഞ് കോട്ടായി സ്‌കൂള്‍


അജിൽ,ശ്രീജിത്ത്

കോട്ടായി: രണ്ട് വിദ്യാര്‍ഥികളുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലായിരുന്നു തിങ്കളാഴ്ച കോട്ടായി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും.

ധോണിയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ കോട്ടായി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അജിലിന്റെ മരണവാര്‍ത്ത തിങ്കളാഴ്ച രാവിലെയാണ് അറിയുന്നത്. കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് അജില്‍.

ഉച്ചയ്ക്കുശേഷമാണ് പ്ലസ്വണ്‍ വിദ്യാര്‍ഥിയായ വറോട് മേലേവീട് ശൈലം ഗ്രാമത്തില്‍ ശ്രീജിത്തിന്റെ (16) മരണവാര്‍ത്തയെത്തുന്നത്. അംഗപരിമിതിയുള്ള ശ്രീജിത്ത് തിങ്കളാഴ്ച ക്ലാസില്‍ വന്ന് ഉച്ചവരെ പരീക്ഷയെഴുതി തിരികെപ്പോയതായി അധ്യാപകര്‍ പറഞ്ഞു.

വീട്ടിലെത്തിയ ശ്രീജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് ശ്രീജിത്ത്. അച്ഛന്‍: മുരുകന്‍. അമ്മ: ശാന്ത. സഹോദരി: ശ്രീജ.

പെരിങ്ങോട്ടുകുറിശ്ശി ചൂലനൂര്‍ മണ്ണാരമ്പറ്റ വീട്ടില്‍ സുരേഷിന്റെ മകനാണ് വെള്ളിച്ചാട്ടത്തില്‍ മരിച്ച അജില്‍ (17). കോട്ടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണ്.

ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ അജിലടക്കമുള്ള പത്തുപേരുടെ സംഘം ഗൈഡുകളുടെ കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടക്കുകയായിരുന്നെന്ന് വനപാലകര്‍ പറയുന്നു. വഴുക്കേറിയ പാറയിലൂടെ കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍തെന്നി പാറയിടുക്കില്‍ വീണാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് ഇരുട്ടും വെള്ളത്തിന്റെ ഒഴുക്കും വന്യമൃഗശല്യവും കാരണം അന്വേഷണം നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ പാലക്കാട് അഗ്‌നിരക്ഷാസേനയും ജില്ലാ സിവില്‍ ഡിഫന്‍സ് അംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


Content Highlights: Two students die on the same day=Kottayi Government Higher Secondary School

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented