കോഴിക്കോട്: വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിന് പിന്നില്‍ പോലീസിന്റെ എടുത്തു ചാട്ടമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് വിദ്യാര്‍ഥികളെ കോഴിക്കോട്ട് അറസ്റ്റു ചെയ്ത സംഭവത്തിലാണ് പ്രതികരണം.

കുറച്ചുകൂടി അന്വേഷണം നടത്തിയശേഷം വേണമായിരുന്നു അറസ്റ്റ്. പോലീസിന്റെ എടുത്തുചാട്ടമാണ് നടന്നത്. നിയമം ദുരുപയോഗം ചെയ്യുന്ന സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വീണ്ടുവിചാരത്തോടെ ചെയ്ത പ്രവര്‍ത്തിയാണെന്ന് തോന്നുന്നില്ല. അല്‍പം കൂടി നോക്കാമായിരുന്നു. അവര്‍ ആരാണ്. ആരൊക്കെയായിട്ടാണ് ബന്ധമുള്ളത് എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒന്ന് അന്വേഷിക്കാമായിരുന്നു. അന്വേഷിച്ചോ ഇല്ലയോ എന്ന് അറിയില്ല. അന്വേഷിച്ചിട്ടുണ്ടെങ്കില്‍ അത് നല്ലതാണ്. ഇല്ലെങ്കില്‍ അത് കടുത്ത ദ്രോഹമാണ്' - കെമാല്‍ പാഷ വ്യക്തമാക്കി.

Content Highlight: Two students booked under UAPA; Justice B. Kemal Pasha criticise Police