എസ്.എഫ്.ഐ പ്രതിഷേധം
കട്ടപ്പന: കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ പ്രിന്‍സിപ്പലിനെ കോളേജ് വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു. കോളേജ് യൂണിയന്‍ ചെയര്‍മാനുള്‍പ്പെടെ രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടത്. കോളേജ് ചെയര്‍മാന്‍ ജിഷ്ണു കെ.ബി, രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധം പുരോഗമിക്കുകയാണ്.
കള്ളസാക്ഷിയെയടക്കം ഉപയോഗിച്ച് കള്ള പരാതിയിലാണ് ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് എസ്.എഫ്.ഐ പറയുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കുട്ടികള്‍ വൈകിയെത്തിയതിനാല്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വാര്‍ഡന്‍ തടസ്സം പറഞ്ഞിരുന്നു. ഇതില്‍ യൂണിയന്‍ നേതാക്കള്‍ ഇപെടുകയും വാക്കുതര്‍ക്കത്തിലേക്ക് മാറുകയും ചെയ്തതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് പ്രിന്‍സിപ്പല്‍ നീങ്ങുന്നത്.
പോലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ പിന്നോട്ടില്ലെന്ന നയത്തിലാണ് വിദ്യാര്‍ഥികള്‍.
Content Highlights: Two people including the chairman suspended: College principal locked up in Kattappana


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..