കേരളാംകുണ്ട് വെള്ളച്ചാട്ടം ഫോട്ടോ | ബി. മുരളി കൃഷ്ണൻ, മാതൃഭൂമി
മലപ്പുറം: കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി. കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്ത് കുടുങ്ങിയ യാസീം, അജ്മൽ എന്നിവരേയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കേരളകുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലായാണ് ഇവർ കുടുങ്ങിയത്.
മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്. കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ നടന്നെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കരുവാരകുണ്ട് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
സംഘത്തിലെ ഒരാള്‍ വഴിയറിയാതെ മലയുടെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റിനടന്നാണ് താഴെയെത്തിയത്. ചേരിപ്പടി ഭാഗത്തെത്തിപ്പെടേണ്ട ഇയാള്‍ കല്‍ക്കുണ്ടു ഭാഗത്തേക്കാണ് എത്തിച്ചേര്‍ന്നത്.
Content Highlights: two people got stuck on top of the hill in malappuram, near keralamkundu waterfalls
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..