ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കൾ, അപകടത്തിൽപ്പെട്ട ബൈക്ക്.
വടക്കാഞ്ചേരി: വരവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയില്‍ പുറത്തു നിന്നെത്തിയവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
2003 ബാച്ചിന്റെ സംഗമമായിരുന്നു സ്കൂളില്‍ നടന്നിരുന്നത്. സംഗമത്തില്‍ പങ്കെടുത്ത തളി കുണ്ടുപറമ്പില്‍ ഹഖീമിനെ ലക്ഷ്യമിട്ടാണ് രണ്ടംഗ സംഘമെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്ന ഫുട്ബോള്‍ മത്സരമാണ് ഇവര്‍ തമ്മിലുള്ള ശത്രുതക്ക് കാരണമെന്നു പറയുന്നു.
ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തില്‍ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവര്‍ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.
Content Highlights: two people created panic situation with sword in school
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..