തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

കഴക്കൂട്ടം സ്വദേശിനിയായ 27 വയസ്സുള്ള യുവതി, പാങ്ങപ്പാറ സ്വദേശിനിയായ 37കാരിയായ യുവതി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലാണ് ഇരുവരുടേയും സാമ്പിളുകള്‍ പരിശോധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 48 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 4 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരോ അല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Content Highlights: two more zika virus cases confirmed in Kerala