കൊച്ചി: കലൂരില്‍ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാൾ മരിച്ചു. രണ്ടുപേർ കുടുങ്ങിയിരുന്നു. ഇതിൽ ഒരാളെ പുറത്തെടുത്തു. ആന്ധ്രയിലെ ചിറ്റൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് രണ്ടു തൊഴിലാളികളും. 

കോണ്‍ക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവര്‍ക്ക് കാല്‍ അനക്കാന്‍ പോലുമാകാത്ത സ്ഥിതിയായിരുന്നു. വലിയ പാളിയായതിനാല്‍ മുറിച്ചുമാറ്റാന്‍ രക്ഷാപ്രവർത്തകർക്ക് നന്നായി ബുദ്ധിമുട്ടേണ്ടിവന്നു.

ഇവരെ പുറത്തെടുത്താല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാണ്. 

|Content Highlights: Two men stranded after a wall collapsed on them