ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ചു; കോളേജ് അധ്യാപകനടക്കം രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക് 


അമൽ ജോസഫ് , അനന്ദു ഗോപി

കടുത്തുരുത്തി: അമിതവേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് അധ്യാപകനടക്കം രണ്ടുയുവാക്കള്‍ മരിച്ചു. രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജിലെ കൊമേഴ്‌സ് അധ്യാപകന്‍ തലയോലപ്പറമ്പ് കാര്‍ത്തിക വീട്ടില്‍ അനന്ദു ഗോപി (29), സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുട്ടുചിറ മൈലാടുംപാറ പേട്ടയില്‍ അമല്‍ ജോസഫ് (23) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരായ മൈലാടുംപാറ തെക്കേമാളിയേക്കല്‍ ജോബി ജോസ് (26), കുറുപ്പന്തറ കണ്ടമലയില്‍ രഞ്ജിത്ത് രാജു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ പത്തിന് കടുത്തുരുത്തി-തോട്ടുവാ റോഡില്‍ പാലകരയിലാണ് അപകടം. തലയോലപ്പറമ്പിലെ വീട്ടില്‍നിന്ന് രാവിലെ കോളേജിലേക്കു പോകുമ്പോഴാണ് അനന്തു അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസും നാട്ടുകാരും പറഞ്ഞു.അപകടത്തില്‍പ്പെട്ടവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്ത് രാജുവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. റിട്ട. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ടി.കെ. ഗോപിയുടെയും റിട്ട. പ്രഥമാധ്യാപികയുടെയും മകനാണ് അനന്ദു ഗോപി. ഭാര്യ: ആതിര. വിഷ്ണു സഹോദരനാണ്. അനന്ദുവിന്റെ മൃതദേഹം ചൊവ്വാഴ്ചരാവിലെ എട്ടിന് വീട്ടിലെത്തിക്കും. സംസ്‌കാരം രാവിലെ 11-ന് വീട്ടുവളപ്പില്‍.

ജോസഫ് ജോര്‍ജിന്റെയും ജിജിയുടെയും മകനാണ് അമല്‍ ജോസഫ്. സഹോദരി: അലീന (നഴ്സ്, സൗദി). സംസ്‌കാരം പിന്നീട്.

Content Highlights: Two killed, two injured as scooter collide with bike in Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented