പെരിയനായക്കംപാളയത്ത് ജീപ്പ് മറിഞ്ഞ് രണ്ട് അട്ടപ്പാടി സ്വദേശികള്‍ മരിച്ചു


ജി. വിജയഭാസ്‌കര്‍

വാഹനാപകടത്തിന്റെ വിവിധ ദൃശ്യങ്ങൾ

മേട്ടുപ്പാളയം: കോയമ്പത്തൂര്‍ പെരിയനായക്കംപാളയം പാലമലയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് അട്ടപ്പാടി സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. പരിക്കേറ്റ അഞ്ച് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഷോളയൂര്‍ വണ്ണാന്തറമേട് ഊര് സ്വദേശികളായ മാധവന്റെ ഭാര്യ പാപ്പമ്മാള്‍ (50), പരേതനായ വെള്ളിങ്കിരിയുടെ ഭാര്യ ശിവകാമി എന്ന ശിവിനി (65) എന്നിവരാണ് മരിച്ചത്. മുരുഗന്‍(34), മാരിയമ്മ(80) എന്നിവര്‍ ഗുരുതരനിലയിലും മരുതന്‍(55), മാധവന്‍(55), ഡ്രൈവര്‍ അയ്യപ്പന്‍(30) എന്നിവരെ സാരമായി പരിക്കേറ്റനിലയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പാലമല രംഗനാഥക്ഷേത്രത്തിലേക്കുള്ള വഴിയില്‍ മൂന്നാമത്തെ വളവില്‍ നിന്ന് രണ്ടാമത്തെ വളവിലേക്ക് തിരിക്കുന്നതിനിടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതില്‍ പാപ്പമ്മയും ശിവകാമിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷോളയൂരില്‍ നിന്ന് പാലമല അടിവാരത്തെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഉച്ചകഴിഞ്ഞ് പാലമലയിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പെരിയനായക്കംപാളയം പോലീസ് അറിയിച്ചു.

accident

പെരിയനായക്കംപാളയത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ആനയിറങ്ങുന്ന വഴിയിലാണ് അപകടം. അതുകൊണ്ട്തന്നെ ആദ്യഘട്ടത്തില്‍ അപകടവാര്‍ത്ത അറിയാന്‍ വൈകിയിരുന്നു.

വിവരമറിഞ്ഞയുടന്‍ പെരിയനായക്കംപാളയം വനപാലകരും പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ജീപ്പ് ഡ്രൈവറെ വൈദ്യപരിശോധനക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചു. ഷോളയൂര്‍ പഞ്ചായത്ത് അംഗം ശെല്‍വിയുടെ ഭര്‍ത്താവായ കള്ളക്കര ബാലന്റെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പാപ്പമ്മയുടെ മക്കള്‍: അനിത, മുകേഷ്.

Content Highlights: two killed in road accident periyanayakkanpalayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented