കൊട്ടാരക്കരയില്‍ വാഹനാപകടം ദമ്പതിമാർ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ


ബിനീഷിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്ന സമയത്തായിരുന്നു ദാരുണമായ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുന്ന ഇന്നോവ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.

ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു, അപകട ദൃശ്യം | Photo: Screengrab

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. മൂന്നൂ വയസുള്ള മകൾ ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബിനീഷിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്ന സമയത്തായിരുന്നു ദാരുണമായ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുന്ന ഇന്നോവ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിനീഷും കുടുംബവും യാത്ര ചെയ്തിരുന്ന കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേക്കും ബിനീഷും അഞ്ജുവും മരിച്ചിരുന്നു. മൂന്ന് വയസുകാരിയായ മകൾ ഗുരുതരാവസ്ഥയിലാണ്.

ശക്തമായ മഴ ഉണ്ടായിരുന്നു. മഴയിൽ ഇന്നോവയുടെ ടയറുകൾ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നോവ ഓടിച്ചിരുന്ന ആളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Content Highlights: two killed in road accident at kollam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented