ആലപ്പുഴ: ആലപ്പുഴ കലവൂരിനടുത്ത് ഓമനപ്പുഴ പൊഴിയില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നാലു തൈക്കല്‍ നെപ്പോളിയന്‍-ഷൈമോള്‍ ദമ്പതികളുടെ മക്കളായ അഭിജിത് (10) അനഘ (9) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വീടിനടുത്തുള്ള പൊഴിയിലാണ് കുട്ടികള്‍ വീണത്. 

മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

content highlights: two kids drowned at alppuzha