ബിജു എബ്രഹാം
പിറവം: അമേരിക്കയിലെ ഡാലസില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. രാമമംഗലം കോട്ടപുറം താനുവേലില്‍ ബിജു എബ്രഹാം(48), എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്.
ബോട്ടിങ്ങിനിടെയായിരുന്നു അപകടം. ബിജുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോമസ് ആന്റണി അപകടത്തില്‍പ്പെട്ടത്.
മരിച്ച ബിജു, കുടുംബസമേതം ഡാലസിലായിട്ട് ഏതാനും വര്‍ഷങ്ങളായി. മാതാപിതാക്കളായ എബ്രഹാമും വത്സമ്മയും രണ്ടുവര്‍ഷമായി ഇവര്‍ക്കൊപ്പം യു.എസിലുണ്ട്. ഡാലസില്‍ നഴ്സായ രാമമംഗലം നെട്ടൂപ്പാടം പുല്ല്യാട്ടുകുടിയില്‍ സവിതയാണ് ഭാര്യ. മക്കള്‍: ഡിലന്‍, എയ്ഡന്‍, റയാന്‍.
Content Highlights: two keralites drowned to death in usa


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..