മാവേലിക്കര:  മാവേലിക്കരയില്‍ ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് സിനിമ, സീരിയല്‍ നടന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലില്‍ വീട്ടില്‍ ശിവശങ്കറിനും പരിക്കേറ്റു.

ജംഗ്ഷനിലെ പച്ചക്കറി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡിലേയ്ക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേയ്ക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായത്. ബൈക്കിന്റെ അടിയില്‍ പെട്ടുപോയ അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

Content Highlight: Two injured in bullet accident