മലപ്പുറം: കാളികാവ് ചോക്കാട് ചീങ്ങക്കല്ല് വള്ളിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ മൂന്നുപേരുടെ  മൃതദേഹം കണ്ടെത്തി. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും രക്ഷപ്പെടുത്തി.

വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ്(25), ബന്ധു ജുബൈദിയ(31), ഒരു വയസ്സുകാരി അബീഹ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട ഷഹീദ, അജ്മല്‍, എന്നിവരെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വയസ്സുകാരി അബീഹയുടെ മൃതദേഹം ഏറെ വൈകി കണ്ടെടുത്തതോടെ തിരച്ചില്‍ അവസാനിപ്പിച്ചു

വേങ്ങരയില്‍നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദര്‍ശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനാല്‍ നദിയില്‍ ജലനിരപ്പുയരുകയും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

Content Highlights: two drowned to death in kalikavu chokkad malappuram