സ്‌കൂള്‍ക്കാലം മുതല്‍ ഒന്നിച്ച്, ഇംഗ്ലണ്ടില്‍ പോകാനായി ഒരുക്കം; വിനോദയാത്ര അന്ത്യയാത്രയായി


സാന്റോ ടോം, അക്ഷയ് രാജ്

മരോട്ടിച്ചാല്‍: വല്ലൂര്‍ ഓലക്കയം വെള്ളച്ചാട്ടത്തില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. ചെങ്ങാലൂര്‍ സ്വദേശികളായ ശാന്തിനഗര്‍ തയ്യാലയ്ക്കല്‍ ഷാജന്റെ മകന്‍ അക്ഷയ്രാജ് (22), വെണ്ണാട്ടുപറമ്പില്‍ ആന്റോയുടെ മകന്‍ സാന്റോ ടോം (22) എന്നിവരാണ് മരിച്ചത്. ഇവരുടെ അയല്‍വാസിയായ കൂനന്‍വീട്ടില്‍ ആല്‍വിന്‍ വെള്ളത്തിലേക്ക് ഇറങ്ങാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

പന്ത്രണ്ടരയോടെയാണ് മൂവരും ബൈക്കിലും സ്‌കൂട്ടറിലുമായി വല്ലൂരിലെത്തിയത്. വനാതിര്‍ത്തിയില്‍ ഏറ്റവും താഴെയാണ് ഓലക്കയം വെള്ളച്ചാട്ടം. അക്ഷയും സാന്റോയും ഒഴുക്കുള്ള ഭാഗത്തെ കയത്തിലേക്കിറങ്ങി. ഇവര്‍ക്ക് നീന്തല്‍ വശമുണ്ട്. നീന്തലറിയാത്ത ആല്‍വിന്‍ കുറച്ചുഭാഗംവരെ ഇറങ്ങിയിട്ട് തിരിച്ചുകയറി, ഹെല്‍മെറ്റും ഫോണുകളും വസ്ത്രങ്ങളും വെച്ചിരുന്ന പാറയിലിരുന്നു. മറ്റാരും സമീപത്തുണ്ടായിരുന്നില്ല. അരമണിക്കൂറോളം കഴിഞ്ഞിട്ടും വെള്ളത്തിലിറങ്ങിയവരെ കാണാതായപ്പോള്‍ ആല്‍വിന്‍ അവരെ തിരക്കാന്‍ തുടങ്ങി.

മുകള്‍ഭാഗത്തെ വീട്ടിലെ താമസക്കാരെ കണ്ട ആല്‍വിന്‍ അവരോട് വിവരം പറഞ്ഞു. അവരാണ് മറ്റുചിലരെയും കൂട്ടി കയത്തില്‍ തിരച്ചില്‍ നടത്തിയത്. അക്ഷയും സാന്റോയും വളരെ താഴ്ചയുള്ള വലിയ കുഴിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലില്‍ അവശനിലയില്‍ ആദ്യം അക്ഷയിനെ കണ്ടെത്തി പുറത്തെത്തിച്ചു. പിന്നീട് ഇവര്‍തന്നെ സാന്റോയെയും പുറത്തെടുത്തു.

ഒല്ലൂര്‍ പോലീസും അഗ്‌നിരക്ഷാസേനയും വനംവകുപ്പുദ്യോഗസ്ഥരും എത്തിയിരുന്നു. പോലീസിന്റെയും പഞ്ചായത്തിന്റെയും വാഹനങ്ങളില്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയില്‍വെച്ച് ഇവിടേക്ക് വരുകയായിരുന്ന ആംബുലന്‍സില്‍ മാറ്റിക്കയറ്റി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

ഓട്ടോമൊബൈല്‍ ഡിപ്ലോമ കഴിഞ്ഞ സാന്റോ പുണെയിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഞായറാഴ്ച മടങ്ങാനിരിക്കുകയായിരുന്നു. അമ്മ: ലൂസി. സഹോദരന്‍: ആല്‍വിന്‍ റൊസാരിയോ.

മെക്കാനിക്കല്‍ ഡിപ്ലോമ കഴിഞ്ഞ അക്ഷയ് ഗള്‍ഫിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. അമ്മ: പൗളി. സഹോദരി: ഐശ്വര്യ.

വല്ലൂരിലെ നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ഇവിടെ മുമ്പും മുങ്ങിമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓലക്കയത്തിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പിന്റെ വിലക്കുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ചാണ് സന്ദര്‍ശകര്‍ എത്തുന്നത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സ്‌കൂള്‍ക്കാലം മുതല്‍ ഒന്നിച്ച്...

ചെങ്ങാലൂര്‍: മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച സാന്റോ ടോമും അക്ഷയ് രാജും സ്‌കൂള്‍ക്കാലം മുതലേ കൂട്ടുകാരായിരുന്നു. അയല്‍ക്കാരും സമപ്രായക്കാരുമായ ഇവര്‍ പഠനം കഴിഞ്ഞ് പുതുജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയില്‍ ഒന്നിച്ചുപോയ വിനോദയാത്രയാണ് ഈ സുഹൃത്തുക്കള്‍ക്ക് അന്ത്യയാത്രയായത്.

ഡിപ്ലോമ പഠനം കഴിഞ്ഞ് പുണെയില്‍ സ്വകാര്യ കമ്പനിയില്‍ പരിശീലനകാലം പൂര്‍ത്തിയാക്കിയ സാന്റോ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ജോലിക്കായി ഇംഗ്ലണ്ടില്‍ പോകുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായിരുന്നു അക്ഷയ്. സാന്റോ നാട്ടിലെത്തിയ സന്തോഷത്തിന് മറ്റൊരു സുഹൃത്തുമൊന്നിച്ച് വിനോദയാത്രക്കിറങ്ങുകയായിരുന്നു ഇവര്‍. സ്ഥലത്തില്ലായിരുന്ന സാന്റോ നാട്ടിലെത്തിയത് സമീപവാസികള്‍പോലും അറിഞ്ഞിരുന്നില്ല.

അതുകൊണ്ടുതന്നെ അവിചാരിതമായെത്തിയ ദുരന്തവാര്‍ത്ത ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നാട്ടുകാരും. സാന്റോയുടെ അച്ഛന്‍ ആന്റോ വൃക്കരോഗത്തെത്തുടര്‍ന്ന് ഡയാലിസിസ് ചെയ്തുവരുന്നയാളാണ്. രണ്ട് കുടുംബങ്ങളുടെയും പ്രതീക്ഷകളാണ് ഒറ്റദിവസത്തെ അപകടത്തില്‍ പൊലിഞ്ഞത്.

Content Highlights: two dies in marottichal olakkayam waterfall in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented