കൊച്ചിയിൽ ലോറി ഇടിച്ച ഇരുചക്രവാഹനങ്ങൾ | Image courtesy: Mathrubhumi news screen grab
കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ ലോറി ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ച് നഴ്സ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളില്‍, പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്ന ലിസ ആന്റണി(38), നസീബ് (35) എന്നിവരാണ് മരിച്ചത്. അമൃത ആശുപത്രിയിലെ നഴ്സായ ലിസ പാനായിക്കുളം ചിറയം സ്വദേശിയാണ്. മന്നം നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് നസീബ്.
ലോറി ഇടിച്ചതിന് പിന്നാലെ ഇരുചക്രവാഹന യാത്രികര്‍ റോഡിലേക്ക് തെറിച്ചുവീണു. ലിസയെയും നസീബിനെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: two dies in kochi cheranellur accident
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..