അപകടത്തിൽ തകർന്ന കാർ| Image: Mathrubhumi news screen grab
മോനിപ്പള്ളി: കോട്ടയം മോനിപ്പള്ളിയില്‍ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്, കുട്ടന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു മനോജും കുട്ടനും.
കുറവിലങ്ങാടിനു സമീപം മോനിപ്പള്ളിയില്‍ വെച്ചാണ് നിയന്ത്രണംവിട്ട കാറും ടോറസും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കാറ് വെട്ടിപ്പൊളിച്ചാണ് മനോജിനെയും കുട്ടനെയും പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വളവും തിരിവും ഏറെയുള്ള പ്രദേശമാണ് മോനിപ്പള്ളിഭാഗം. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നത് ഇവിടെ പതിവാണ്. കാറില്‍ ഇടിച്ചതിനു പിന്നാലെ ടോറസ് നിയന്ത്രണംവിട്ട് സമീപത്തെ തോട്ടിലേക്ക് പതിച്ചു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇവരാണ് ടോറസിനുള്ളില്‍നിന്ന് ഡ്രൈവറെയും കാര്‍ യാത്രികരെയും പുറത്തെത്തിച്ചത്. ടോറസ് ഡ്രൈവര്‍ സോമനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Two dies in a car accident at Kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..