അപകടത്തിൽ മരിച്ചവർ
തിരുവനന്തപുരം: ഊരമ്പിന് സമീപം ബൈക്ക് ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിന്(22) ജഫ്രീന്(19) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജീനോ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഊരമ്പില്നിന്ന് സിമന്റുമായി പൊഴിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് യുവാക്കളുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. പൊഴിയൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Content Highlights: two dies in a bike accident in oorambu thiruvananthapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..