പട്ടാമ്പി: കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് പട്ടാമ്പിയ്ക്കടുത്ത് കൊപ്പത്ത് ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.. കരിമ്പിക്കല്‍ സുരേഷ്, മലയാട്ടുകുന്ന് സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീട്ടുവളപ്പിലെ കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് ബോധരഹിതനായി വീണു. 

സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും അയല്‍വാസിയായ സുരേന്ദ്രനും കിണറ്റിലിറങ്ങിയത്. ഇവരും ബോധരഹിതരായി വീണു. മൂവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും സുരേന്ദ്രനും മരിച്ചിരുന്നു. 

Content Highlights: Two died while trying to save squirrel from well, Palakkad, Pattambi