തിരുവനന്തപുരം: പള്ളിത്തുറയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പൂന്തുറ സ്വദേശികളായ സ്റ്റെജിന്‍, പ്രവീണ്‍ എന്നിവരാണ് മരിച്ചത്.

നാലു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ രണ്ടുപേരും മരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.