അപകട ദൃശ്യങ്ങളിൽ നിന്ന് | Screengrab: മാതൃഭൂമി ന്യൂസ്
കണ്ണൂര്‍: കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. പഴയങ്ങാടി റോഡില്‍ രാവിലെ 6.45ന് ആണ് അപകടം നടന്നത്.
ഓട്ടോ ഡ്രൈവറായ നൗഫല്‍, പാപ്പിനിശേരി സ്വദേശിയായ അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. മംഗലാപുരം ഭാഗത്തുനിന്ന് വരികയായിരുന്ന പിക്ക് അപ്പ് ജീപ്പ് ഇവരുടെ മേലേക്ക് പാഞ്ഞ് കയറിയാണ് അപകടം.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ജീപ്പ് റോഡില്‍ മറ്റ് വാഹനങ്ങളേയും ഇടിച്ച് തെറിപ്പിച്ചു.
Content Highlights: accident, death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..