തൃശ്ശൂര്‍:  അരിമ്പൂര്‍ കുന്നത്തങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോളിന്റെ മകന്‍ ഫ്രാന്‍സിസ്(ജോയ് 48) വാടാനപ്പള്ളി ചിലങ്ക ബീച്ച് എ.എം.യു.പി. സ്‌കൂളിന് സമീപം പുതിയവീട്ടില്‍ കമാലുദ്ദീന്റെ മകന്‍ ബദറുദ്ദീന്‍(53) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4:30-ന് കുന്നത്തങ്ങാടി ബാറിന് സമീപമായിരുന്നു അപകടം. 

തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീന്‍. പുലര്‍ച്ചെ ജോലിക്ക് പോകുന്നതിനിടെ ബദറുദ്ദീന്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരനായ ഫ്രാന്‍സിസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Content Highlights: two died in a bike accident in kunnathangadi thrissur