അപകടത്തിൽപെട്ട കാർ.ഇൻസെറ്റിൽ മരിച്ച ബ്ലെസി, ഫെബ
പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ സ്വകാര്യ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പാസ്റ്ററാണ് ചാണ്ടി മാത്യൂ.


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..