ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മരട് കൊടവന്‍തുരുത്ത് സ്വദേശി സുനില്‍കുമാര്‍ ചെല്ലാനം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജോസഫ് മില്‍ട്ടന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബാപ്പു വൈദ്യര്‍ ലെവല്‍ ക്രോസിന് സമീപത്തുവെച്ചായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും എറണാകുളം ഭാഗത്തേക്ക് വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.

Content Highlights: two deaths after car colliding in alappuzha byepass