കണ്ണൂര്‍: കണ്ണൂര്‍ താവക്കരയില്‍ ബൈക്കില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. എറണാകുളം പണിക്കശേരി വീട്ടില്‍ ഗൗതം കൃഷ്ണ, മൂക്കന്നൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിസ് ജോയ് എന്നിവരാണ് മരിച്ചത്. 

ഇരുവരും ബാര്‍ ജീവനക്കാരാണ്. ഇന്നലെ രാത്രി 12നായിരുന്നു അപകടം.

Content Highlights: accident, Kannur