അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ | Screengrab: മാതൃഭൂമി ന്യൂസ്
ആലപ്പുഴ: നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ മൂന്ന് പേര് ടോറസ് ലോറി ഇടിച്ച് മരിച്ചു. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു (66), നൂറനാട് സ്വദേശി വിക്രമന് നായര്‍ (60), രാമചന്ദ്രന് നായര്‍ എന്നിവരാണ് മരിച്ചത്. അയല്‍വാസികളായ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍വെച്ചാണ് രാമചന്ദ്രന് നായരുടെ മരണം സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ നാല് പേരെയാണ് ലോറി ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയത്. പരിക്കേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ടോറസ് ലോറിയാണ് പ്രഭാത സവാരിക്കിറങ്ങിയവരെ ഇടിച്ചത്. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
അമിതവേഗത്തിലെത്തിയ ലോറി ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറി ഇനിയും കണ്ടെത്താനായിട്ടില്ല.
Content Highlights: two dead as lorry hit those who went for morning walk in alapuzha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..