കോഴിക്കോട്: മാവോവാദി ലഘുലേഖകള്‍ കൈവശംവെച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്‍. പോലീസ് ആഴത്തിലുള്ള പരിശോധന നടത്തിയതിനുശേഷം മാത്രമേ യു.എ.പി.എ. പോലെയുള്ള വകുപ്പുകള്‍ ചുമത്താവൂ എന്നും മാവോവാദികളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍ യു.എ.പി.എ. ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട് അറസ്റ്റിലായ രണ്ട് ചെറുപ്പക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ഇക്കാര്യം ഇതുവരെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും പി.മോഹനന്‍ വ്യക്തമാക്കി. 

കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് നിരവധി ലഘുലേഖകള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. 

Content Highlights: two cpm members arrested in kozhikode charged uapa; cpm district secretary p mohanan's response