Image: Mathrubhumi news screengrab
കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍.എസ്.എസ്. ഓഫീസിനു നേര്‍ക്ക് ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ പിടിയില്‍. കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം.
ആര്‍.എസ്.എസ്. ഓഫീസായ രാഷ്ട്രമന്ദിറിന് നേര്‍ക്കുണ്ടായ ബോംബേറ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ 11-ന് പുലര്‍ച്ചെയോടെയാണ് ഓഫീസിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. സ്റ്റീല്‍ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്നിലെ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയിരുന്നു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ച്ചില്ലുകളും പൊട്ടിച്ചിതറി. വരാന്തയിലുണ്ടായിരുന്ന കസേരകളും തകര്‍ന്നു. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഗ്രില്ലുകള്‍ക്കും ജനാലച്ചില്ലുകള്‍ക്കും കേടുപറ്റിയിരുന്നു.
സംഭവത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ബി.ജെ.പി. നേതാക്കള്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
Content Highlights: two cpm activists arrested in connection with payyannur rss office attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..