അവധി ദിവസമായിരുന്നു, സുഹൃത്തിനെ കാണാനുള്ള യാത്ര കൂട്ടുകാരുടെ അന്ത്യയാത്രയായി


അമീനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലഞ്ചേരിയിലെ ബസ് ഡ്രൈവർക്കെതിരെ പാണ്ടിക്കാട് പോലീസ് കേസെടുത്തു. കോളേജിലെ അധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഹിസാനും അമീനും.

അപകട ദൃശ്യം, ഇൻസൈറ്റിൽ മുഹമ്മദ് അമീൻ, മുഹമ്മദ് ഹിസാൻ

പാണ്ടിക്കാട്: അൽ അൻസാർ അറബിക് കോളേജിന് വെള്ളിയാഴ്ച അവധിയായിരുന്നു. പുല്ലഞ്ചേരിയിലെ സുഹൃത്തിനെ കാണാനാണ് രാവിലെ 9.30-ന് കോളേജിൽ ബി.എ. സോഷ്യോളജി രണ്ടാം വർഷ വിദ്യാർഥി കുരിക്കൾ അമീനും (20) പ്ലസ് ടു വിദ്യാർഥി ചുള്ളിയിൽ മുഹമ്മദ് ഹിസാനും ബൈക്കിൽ പുറപ്പെട്ടത്. സുഹൃത്തിനെ കാണാനുള്ള ആ യാത്ര ഇരുവരുടെയും മരണത്തിലേക്കുള്ളതായിരുന്നു.

10.10-ന് ഇരുവരും സഞ്ചരിച്ച ബൈക്ക് മുടിക്കോട് തോക്കാട്ടപ്പടിയിൽ വെച്ച് എതിരെ വന്ന സ്വകാര്യ ബസിലിടിച്ചു. ഹിസാൻ അവിടെവെച്ചുതന്നെ മരിച്ചു. അമീനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലഞ്ചേരിയിലെ ബസ് ഡ്രൈവർക്കെതിരെ പാണ്ടിക്കാട് പോലീസ് കേസെടുത്തു. കോളേജിലെ അധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഹിസാനും അമീനും.

ഇരുവരുടെയും അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനായില്ല. മൃതദേഹപരിശോധനാ നടപടികൾക്കുശേഷം വൈകീട്ട് ഇരുവരുടെയും മൃതദേഹങ്ങൾ കോളേജിലെത്തിച്ചു. സഹപാഠികളുടെ വേദനയിൽ അധ്യാപകരും നാട്ടുകാരും പങ്കുചേർന്നു. കോളേജ് പ്രിൻസിപ്പൽ പി. മുഹമ്മദ് ബഷീർ സഖാഫി മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ഹിസാന്റെ മൃതദേഹം കീഴാറ്റൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലും അമീനിന്റേത് വെള്ളുവങ്ങാട് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.

ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

പാണ്ടിക്കാട്: പന്തല്ലൂർ മുടിക്കോട് ബൈക്ക് യാത്രക്കാരായ വിദ്യാർഥികൾ സ്വകാര്യ ബസിടിച്ച് മരിച്ചു. കീഴാറ്റൂർ ആനപ്പാംകുഴിയിലെ ചുള്ളിയിൽ മുഹമ്മദ് ഹിസാൻ (17), വെള്ളുവങ്ങാട് പറമ്പൻപൂളയിലെ കുരിക്കൾ അമീൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും പാണ്ടിക്കാട് അൽ അൻസാർ അറബിക് കോളേജിലെ വിദ്യാർഥികളാണ്.

വെള്ളിയാഴ്ച രാവിലെ 10.10-ന് മുടിക്കോട് തോക്കാട്ടപ്പടിയിലാണ് അപകടം. പാണ്ടിക്കാട്ടുനിന്ന് പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാർഥികൾ. എതിരേവന്ന ബസിടിച്ചാണ് അപകടം. ഹിസാൻ സംഭവസ്ഥലത്ത് മരിച്ചു. അമീൻ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും.

പരിശോധനയ്ക്കുശേഷം ഹിസാന്റെ മൃതദേഹം കീഴാറ്റൂർ ജുമാ മസ്ജിദിലും, അമീന്റെ മൃതദേഹം വെള്ളുവങ്ങാട് പഴയ ജുമാ മസ്ജിദിലും കബറടക്കി. ചുള്ളിയിൽ സൈദാലി സഅദിയായുടെയും നസീറയുടെയും മകനാണ് ഹിസാൻ. സഹോദരങ്ങൾ: സിനാൻ, അദീബ്, മാജിദ. (മൂവരും വിദ്യാർഥികൾ). കുരിക്കൾ മജീദ് സഅദിയുടെയും സൗദയുടെയും മകനാണ് അമീൻ. സഹോദരങ്ങൾ: മുഫീദ, മുബഷിറ.

Content Highlights: Two college students killed in road accident in Malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented