സ്കൂൾ ബസിൽ ബൈക്കിടിച്ചുണ്ടായ അപകടം
മഞ്ചേശ്വരം: കാസര്‍കോട് സ്കൂള്‍ ബസില്‍ ബൈക്കിടിച്ച് രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ച് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.
കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്കൂള്‍ ബസിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേര് ബൈക്കിലുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.
Content Highlights: Two college students die after school bus hits bike; One is in critical condition
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..