തിരുവനന്തപുരം: ചെമ്പകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കും പരിക്ക്. ചെമ്പകമംഗലം കൈലാത്തുകോണം പ്രജിതാ ഭവനില്‍ വനജയ്ക്കും രണ്ടു കുട്ടികള്‍ക്കുമാണ് പരിക്കു പറ്റിയത്.  ഇവർ കിടന്നിരുന്ന കട്ടിലിന് മുകളിലേക്കാണ് വീടിന്‍റെ ഒരു വശം ഇടിഞ്ഞുവീണത്.

വലിയ പരിക്കുകളില്ലാതെ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.  കുട്ടികളുടെ പരിക്കുകള്‍ സാരമുള്ളതല്ല.

Content Highlights: Two children injured as wall of house fell on them while sleeping