കോഴിക്കോട്: അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥ് (14) അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശബരിനാഥിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം ഹരിനന്ദിന്റെ മൃതദേഹവും കണ്ടെടുത്തു.

ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടില്‍നിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനാണ് ഇരുവരെയും വീട്ടുകാര്‍ പറഞ്ഞയച്ചത്. എന്നാല്‍ കുട്ടികള്‍ അറപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു. 

ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കുട്ടികള്‍ പുഴയില്‍ മീന്‍ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തു.

Content Highlights: two boys went missing in arappuzha kozhikode, one body found