പ്രതീകാത്മക ചിത്രം | Mathrubhumi archives
കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരിശോധനാ വിവാദത്തില്‍ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന് ഐസക് എന്നിവരെയാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കിയത് എന്‍.ടി.എ നിരീക്ഷകരായ ഷംനാദ്, ഡോ. പ്രജി കുര്യന് ഐസക് എന്നിവരാണെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പോലീസ് നീറ്റ് കൊല്ലം ജില്ലാ കോര്‍ഡിനേറ്ററില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയും രണ്ട് അധ്യാപകരേയും ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു കോളേജില്‍ നിന്നെത്തിയ എന്‍ടിഎ ഒബ്സര്‍വര്‍ ആണ് ഡോ.ഷംനാദ്. ആയൂര്‍ എഞ്ചിനീയറിങ് കോളേജ് അധ്യാപകനാണ് ഡോ. പ്രജി കുര്യന് ഐസക്
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ചതായാണ് പരാതി ഉയര്‍ന്നത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജിലെ പരീക്ഷാകേന്ദ്രത്തില്‍ ശൂരനാട് സ്വദേശിനിക്കാണ് ഈ അനുഭവം. തുടര്‍ന്ന് റൂറല്‍ എസ്.പി.ക്ക് നല്കിയ പരാതിയില്‍ ചടയമംഗലം പോലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
Content Highlights: two arrested in kerala neet exam controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..