ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ 300 കോടിയുടെ മണിചെയിന്‍ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍


രാജേഷ് മലാക്ക, ഷിജോ പോൾ

തൃശ്ശൂര്‍: ക്രിപ്റ്റോ കറന്‍സിയുടെയും കറന്‍സി വ്യാപാരത്തിന്റെയും പേരില്‍ കോടികളുടെ തട്ടിപ്പ്. 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പുസ്ഥാപനത്തിന്റെ ഡയറക്ടര്‍ വടക്കാഞ്ചരി മലാക്ക കണ്ടരത്ത് വീട്ടില്‍ രാജേഷ് മലാക്ക (46) എന്ന കെ.ആര്‍. രാജേഷിനെയും സ്ഥാപനത്തിന്റെ പ്രൊമോട്ടര്‍ തൃശ്ശൂര്‍ അരണാട്ടുകര പല്ലിശ്ശേരി വീട്ടില്‍ ഷിജോ പോളി(45)നെയുമാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

1.66 ലക്ഷം രൂപ തട്ടിച്ചുവെന്ന രണ്ടുപേരുടെ പരാതികളിലാണ് അറസ്റ്റ്. എന്നാല്‍, കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയെന്നാണ് പോലീസ് നിഗമനം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പരാതികളാണ് പോലീസിന് ലഭിക്കുന്നത്. ഇവര്‍ക്ക് ആകെ 35,000 നിക്ഷേപകരുണ്ടെന്നാണ് ഏകദേശകണക്ക്.ടോള്‍ ഡീല്‍ വെന്‍ച്വേര്‍സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപങ്ങള്‍ക്ക് ഇരട്ടിപ്പണം ലാഭവിഹിതമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാണ് ഇത്രയും ലാഭം ഉണ്ടാക്കുന്നതെന്നായിരുന്നു വാദം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍, വെബ്സൈറ്റുകള്‍ എന്നിവയും തട്ടിപ്പിനായി പ്രയോജനപ്പെടുത്തി. പുതിയ ആളുകളെ ചേര്‍ക്കുന്നതനുസരിച്ച് വരുമാനവര്‍ധനയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. 2018-ല്‍ ആണ് തട്ടിപ്പ് ആരംഭിച്ചത്.

അറസ്റ്റിലായവരെ കൂടാതെ സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടര്‍മാരായ മലപ്പുറം കാളികാവ് പാലയ്ക്കാത്തൊടി മുഹമ്മദ് ഫസല്‍, തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേശത്ത് കുന്നത്തുപടിക്കല്‍ കെ.ആര്‍. പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കല്‍ ലിജോ എന്നിവരും പ്രതികളാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

രാജേഷ് മലാക്കയുടെയും കൂട്ടാളിയുടെയും കോയമ്പത്തൂരിലെ ആഡംബര ഒളിത്താവളത്തില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തോക്കുധാരികളായ അംഗരക്ഷകര്‍വരെ ഇവര്‍ക്കുണ്ടായിരുന്നു.

പഴുവില്‍ സ്വദേശിയുടെയും കല്ലൂര്‍ സ്വദേശിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണിവര്‍ അറസ്റ്റിലായത്. 55,000 രൂപയാണ് പഴുവില്‍ സ്വദേശിക്ക് നഷ്ടമായത്.

കല്ലൂര്‍ സ്വദേശിക്ക് 1.11 ലക്ഷം രൂപയും നഷ്ടപ്പെട്ടു. രാജേഷ് മലാക്കയ്‌ക്കെതിരേ മുമ്പും മണിചെയിന്‍ തട്ടിപ്പ് സംബന്ധിച്ച പരാതികളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 2010-ല്‍ പ്രൈം വേ എന്ന സ്ഥാപനം ഇയാള്‍ നടത്തിയിരുന്നു. ഈ സ്ഥാപനം വഴി തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുണ്ടായിരുന്നത്. ഈ കേസുകളെല്ലാം പിന്നീട് ഒത്തുതീരുകയായിരുന്നു.

അന്വേഷണസംഘത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദ്, സബ് ഇന്‍സ്‌പെക്ടര്‍ എ.ആര്‍. നിഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരീഷ്‌കുമാര്‍, വി.വി. ദീപക്, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, സുനീപ് എന്നിവരാണുണ്ടായിരുന്നത്.

വാഗ്ദാനങ്ങളില്‍ വീഴരുത്

മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിന്‍ തട്ടിപ്പുകളില്‍ വീഴരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം ഇടപാടുകള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ആളുകള്‍ കൂടുമ്പോള്‍ വരുമാനം കൂടുമെന്നതുപോലെത്തന്നെ ആളുകള്‍ കുറഞ്ഞാല്‍ വരുമാനം കുറയുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കണമെന്നും പോലീസ് പറയുന്നു.

Content Highlights: two arrested in financial fraud case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented