പ്രതീകാത്മകചിത്രം | Photo : AFP
തിരുവനന്തപുരം: ലഹരിവില്‍പനയെ കുറിച്ച് പോലീസിന് രഹസ്യവിവരം നല്‍കിയതിന് തിരുവന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും അമ്മയെയും മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെഞ്ഞാറമ്മൂട് സ്വദേശികളായ മുരുകന്‍, ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരി മായ എന്നിവരാണ് പിടിയിലായത്.
കല്ലമ്പലത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി നാട്ടിലെ ലഹരിവില്‍പനയെ കുറിച്ച് പോലീസിന് പരാതി നല്‍കിയത്.
എന്നാല്‍ ഈ പരാതി സ്‌റ്റേഷനില്‍നിന്ന് തന്നെ ചോര്‍ന്നു. പെണ്‍കുട്ടി ആര്‍ക്കെതിരെയാണോ പരാതി നല്‍കിയത്, അയാള്‍ പെണ്‍കുട്ടിയെയും അമ്മയെയും വീടുകയറി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ പോലും സാധിക്കാത്ത പെണ്‍കുട്ടിയുടെ ദുരവസ്ഥ മാതൃഭൂമി വാര്‍ത്തയാക്കി. ഇതിന് പിന്നാലെ വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടുകയും പോലീസിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Content Highlights: two arrested for attacking girl student and mother for informing police about drug mafia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..