ഫോട്ടോ: കെ.കെ. സന്തോഷ്
ആലപ്പുഴ: കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പനിബാധിതയായി പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനെ തെരുവനായ മാന്തി. ആലപ്പുഴ സ്വദേശിനി ഐസ ഫാത്തിമ (രണ്ടേമുക്കാൽ വയസ്സ്)യ്ക്കാണു പരിക്ക്. കുഞ്ഞിനെ ഉടൻ വാക്സിനെടുക്കണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചതിനെത്തുടർന്ന് ജനറൽ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, മുറിവിൽനിന്നു രക്തമൊഴുകുന്നതുകണ്ടു കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. അവിടെ മുറിവിൽ കുത്തിവെച്ചശേഷം ബീച്ച് ആശുപത്രിയിലേക്കു മടക്കി.
വ്യാഴാഴ്ച പകൽ രണ്ടേമുക്കാലോടെയാണു സംഭവം. പനിബാധിച്ചതിനാൽ അമ്മ കുഞ്ഞിനെയുമായെത്തിയതായിരുന്നു. കിടത്തിച്ചികിത്സ ആവശ്യമുള്ളതിനാൽ വാർഡിലേക്കു മാറ്റി. അവിടെ അമ്മയുടെ ചുമലിൽനിന്നു കുട്ടിയിറങ്ങിയപ്പോഴാണു തെരുവുനായ പാഞ്ഞെത്തി ആക്രമിച്ചത്.
ഇവിടെ സ്ത്രീകൾക്കും കുട്ടികൾക്കു പുറത്തിറങ്ങാൻ പറ്റാത്തവിധം തെരുവുനായ്ക്കളുടെ സംഘം വിഹരിക്കുന്നുണ്ടെന്ന് ആശുപത്രി ജീവനക്കാരും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..