യു.ഡി.എഫ്. പ്രവർത്തകർ സെക്രട്ടേറിയറ്റ് വളഞ്ഞപ്പോൾ | ഫോട്ടോ- എസ്. ശ്രീകേഷ്, മാതൃഭൂമി
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ വലഞ്ഞ് തലസ്ഥാനം. യു.ഡി.എഫും ബി.ജെ.പി.യും സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിച്ചു. നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു.
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ചാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും പ്രതിഷേധക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗെയ്റ്റിലൂടെ മാത്രമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രവേശനമുള്ളത്. ഗെയ്റ്റുകള്‍ക്കു മുന്നില്‍ യു.ഡി.എഫ്. നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

യു.ഡി.എഫ്. സമരം വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിന്റെ മുന്‍നിരയിലുണ്ട്. സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിനിടെ വൈദ്യുതി ചാര്‍ജ് വര്‍ധന, ബജറ്റില്‍ ജനദ്രോഹ നിലപാടുകള്‍, എ.ഐ. ക്യാമറ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ്. സമരം.
Content Highlights: tvm secretariate striike, udf, ldf government, second year


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..