ഭാര്യ പിണങ്ങിപ്പോയത് നിസാര കാര്യത്തിന്; പലതവണ വിളിച്ചിട്ടും വരാതായപ്പോൾ ആത്മഹത്യ, പിന്നാലെ അപർണയും


ശനിയാഴ്ച വൈകീട്ട് രാജേഷ് അപർണ്ണയേയും മകളെയും ഫോണിൽ വിളിച്ച് തിരികേ വീട്ടിലെത്താനാവശ്യപ്പെട്ടു. എന്നാൽ അപർണ പോകാൻ കൂട്ടാക്കിയില്ല. രാത്രിയിൽ രാജേഷ് വീട്ടിൽ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

രാജേഷും അപർണയും

നെടുമങ്ങാട് : ഭർത്താവ് ജീവനൊടുക്കിയതറിഞ്ഞ്‌ മണിക്കൂറുകൾക്കകം ഭാര്യ ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കൽ പരുത്തിക്കുഴി ഹരിനന്ദനത്തിൽ രാജേഷ് (38), ഭാര്യ പരുത്തിക്കുഴി ശോഭാഭവനിൽ അപർണ(26) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്‌. 100 മീറ്റർ മാത്രം അകലത്തിലുണ്ടായിരുന്ന വീട്ടിലാണ് ഇരുവരും ജീവനൊടുക്കിയത്.

രാജേഷിന്റേതും, അപർണയുടേതും പ്രണയവിവാഹമായിരുന്നു. വെൽഡിങ് തൊഴിലാളിയാണ് രാജേഷ്. ഒരാഴ്ചമുമ്പ് നിസാര പിണക്കങ്ങൾ കാരണം അപർണ സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച വൈകീട്ട് രാജേഷ് അപർണ്ണയേയും മകളെയും ഫോണിൽ വിളിച്ച് തിരികേ വീട്ടിലെത്താനാവശ്യപ്പെട്ടു. എന്നാൽ അപർണ പോകാൻ കൂട്ടാക്കിയില്ല. രാത്രിയിൽ രാജേഷ് വീട്ടിൽ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെ കൂട്ടുകാരെത്തി വിളിക്കുമ്പോഴാണ് രാജേഷ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. രാജേഷിന്റെ വീട്ടിൽ ആളും ബഹളവും കണ്ടാണ് തൊട്ടുത്ത വീട്ടിലുണ്ടായിരുന്ന അപർണ മരണ വിവരം അറിഞ്ഞത്. തുടർന്ന് അപർണ, വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിക്കുകയായിരുന്നു.ഉടനെ നാട്ടുകാരും ബന്ധുക്കളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ അപർണ മരിച്ചു. മൂന്നര വയസ്സുകാരി ദക്ഷിണയാണ്‌ ഏകമകൾ. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് ഒരുമിച്ചാണ് മാറ്റിയത്.

മോഹനന്റെയും ലില്ലിഭായിയുടെയും മകനാണ് രാജേഷ്. സഹോദരൻ ഹരീഷ്. വിജയന്റെയും ശോഭയുടെയും മകളാണ് അപർണ. സഹോദരി ലീജ.സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)

Content Highlights: TVM couple commits suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented