കൊമ്പൻ വലിയ മാധവൻകുട്ടി
തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് വലിയ മാധവന്‍കുട്ടി ചരിഞ്ഞു. 58 വയസ്സ് പ്രായമുണ്ടായിരുന്ന ആന ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ചരിഞ്ഞത്.
ഇന്നലെ മുതല്‍ ആനയ്ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി ചുരുങ്ങി. ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലുള്ള കൊമ്പന് ആയിരുന്നു മാധവന്‍കുട്ടി.
ആനക്കോട്ടയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ് ഗുരുവായൂര്‍ മാധവന്‍കുട്ടി. ഇതേ പേരില്‍ മറ്റൊരു ആന വന്നതിനിലാണ് 'വലിയ മാധവന്‍കുട്ടി ആയത്.
1974ല്‍ നടയിരുത്തിയ മൂന്ന് ആനകളില്‍ ഒന്നാണ് മാധവന്‍കുട്ടി. 1976ലെ മാള ഗജമേളയില്‍ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടു.
ഒറ്റച്ചട്ടം (ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന) ഗണത്തിലാണ് മാധവന്‍കുട്ടി.
കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തില്‍ ആരംഭിച്ചത്. വലിയ മാധവന് കുട്ടിയും സുഖചികിത്സയില്‍ പങ്കെടുത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..