Photo: PTI, Mathrubhumi
വാലന്റൈന്‍ ദിനം, പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം പുറത്തുവന്നതിന് പിന്നാലെ ട്രോള്‍കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍.

വാലന്റൈന്‍സ് ഡേയും പശുവും തമ്മിലെന്താണ് ബന്ധമെന്ന ചോദ്യത്തിന് രണ്ടിലും വാല്‍ ഇല്ലേയെന്ന മറുപടി മുതല്‍ പശുവിനെ ഓടിച്ചിട്ട് ചുംബിക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളും മീമുകളും തകര്‍ത്തോടുകയാണ്.

പ്രണയദിനത്തില്‍ കാമുകിക്ക് കാഡ്ബറി ഡയറിമില്‍ക്ക് വാങ്ങിക്കൊടുത്ത് കീശകീറുന്നത് ഒഴിവാക്കാന്‍ കൗ ഹഗ് ഡേ സഹായിക്കുമെന്ന കണ്ടെത്തല്‍ നടത്തിയ ചില പണ്ഡിതരുമുണ്ട് കൂട്ടത്തില്‍.


14-ാം തീയതി ഡയറിമില്‍ക്കിനു പകരം പുല്ലും കാലിത്തീറ്റയും വാങ്ങാന്‍ പോകുന്നവരെ കൊണ്ടും 'കലക്കിവെച്ച കാടിവെള്ളത്തിലെ വാഴത്തൊലി'യാകാന്‍ മോഹിക്കുന്നവരെ കൊണ്ടും സാമൂഹികമാധ്യമങ്ങളുടെ വാളുകള്‍ നിറയുകയാണ്.


മന്ത്രി വി. ശിവന്‍കുട്ടി, എം.എല്‍.എമാരായ എം.എം. മണി, പി.വി. ശ്രീനിജിന്‍, ടി. സിദ്ദിഖ് തുടങ്ങിയവരും കൗ ഹഗ് ഡേയെ കാര്യമായി ട്രോളിയിട്ടുണ്ട്.


ഗായ് ഏക് പാല്‍തു ജാന്‍വര്‍ ഹേ എന്ന കുറിപ്പോടെ പശുവിന്റെ തൊഴിയേറ്റ് മറിഞ്ഞുവീഴുന്ന ചിത്രമാണ് എം.എം. മണി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
മന്ത്രമോതിരം എന്ന സിനിമയില്‍ കലാഭവന്‍ മണി പശുവിന്റെ കയറും പിടിച്ചോടുന്ന ദൃശ്യമായിരുന്നു വാലന്റൈന്‍ ഡേ ഇന്‍ അഡ്വാന്‍സ് ആശംസകള്‍ നേര്‍ന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. പങ്കുവെച്ചത്.
ഇച്ചിരി തവിട്..ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ...!, എന്ന ഐക്കോണിക് ദൃശ്യമാണ് കൗ ഹഗ് ഡേയെ പരിഹസിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പങ്കുവെച്ചത്.
സംഗതി പൊളിക്കും, എന്നാലും ഹഗ് ചെയ്യാന്‍ പോയി കുത്തേറ്റാലുള്ള നഷ്ടപരിഹാരം കൂടി പരിഗണിക്കണമായിരുന്നു...- എന്നായിരുന്നു ടി. സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
Content Highlights: trolls mocking cow hug day directive of central government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..