ബജറ്റ് പ്രഖ്യാപനങ്ങളെത്തുടർന്നു പ്രചരിക്കുന്ന ട്രോളുകൾ
തിരുവനന്തപുരം: സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പരക്കെ ആരോപണം ഉയരുകയാണ്. കടുത്ത വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ രൂപത്തിലും നിറയുകയാണ് സംസ്ഥാന ബജറ്റ്. മുറുക്കിയുടുക്കാൻ ഒരു മുണ്ടെങ്കിലും തന്നിട്ട് പോകാനും വിഷം ഒഴികെ എല്ലാത്തിനും വിലക്കയറ്റമാണെന്നുമാണ് പരിഹാസം.
തമിഴ്‌നാട് അതിര്‍ത്തിയിലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ട്രോളുകളിലുണ്ട്. പെട്രോളിന് കേരളത്തിലേക്കാള്‍ അഞ്ചുരൂപയോളം കുറവാണ് തമിഴ്നാട്ടില്‍. നിരവധിപേർ അതിർത്തി കടന്ന് തമിഴ്‌നാട്ടിൽനിന്നാണ് വാഹനങ്ങളിൽ പെട്രോൾ അടിക്കുന്നത്. സംസ്ഥാനത്ത് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമ്പോൾ വ്യത്യാസം ഏഴു രൂപയ്ക്കുമേൽ വരും. മാഹിയില്‍ 12 രൂപയോളമാണ് വ്യത്യാസം.
അതേസമയം, ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെയും ട്രോളന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട്.
Content Highlights: troll on state budget 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..