'കേരളത്തിനു മുകളില്‍ ഒരു ഇന്‍ഡിഗോയും പറക്കില്ല'; വിമാനക്കമ്പനിയുടെ FB പേജില്‍ ഇ.പിക്ക് ട്രോള്‍ പൂരം


.

കോഴിക്കോട്: തനിക്ക് വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരേ എല്‍എഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്‍ഡിഗോയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചും ഇന്‍ഡിഗോയില്‍ ഇനി കയറില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചും ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനയെ കരഘോഷങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് ട്രോളന്‍മാര്‍ സ്വീകരിക്കുന്നത്. ജയരാജന്റെ പ്രസ്താവനയേക്കുറിച്ചുള്ള പരിഹാസങ്ങളുമായി ഇന്‍ഡിഗോയുടെ ഫേയ്‌സ്ബുക്ക് പേജിലും ട്രോള്‍ പേജുകളിലും ട്രോളന്‍മാര്‍ അര്‍മാദിക്കുകയാണ്.

ജയരാജനെ വിലക്കിയ ഇന്‍ഡിഗോയ്‌ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഫേയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്കു താഴെ മലയാളികള്‍ കമന്റുകളുടെ പെരുമാഴയുമായെത്തുന്നത്. എന്നാല്‍, എല്ലാം ജയരാജനുള്ള പരിഹാസങ്ങളാണെന്നു മാത്രം. കേരളത്തിനു മുകളില്‍ക്കൂടി പറപ്പിക്കില്ലെടാ ഇഡിഗോയെ നിന്നെയൊന്നും എന്നാണ് കൂടുതല്‍ കമന്റുകളും.

തിരുവനന്തപുരം- കണ്ണൂര്‍ സര്‍വീസുകള്‍ നടത്തുന്നത് കൂടുതലും ഇന്‍ഡിഗോ ആണെന്ന വസ്തുത അറിയാതെ ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ച ജയരാജന്റെ നടപടിയും പരിഹാസങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ജയരാജന്‍ ബഹിഷ്‌കരിച്ചാല്‍ ഇന്‍ഡിഗോയ്ക്ക് കമ്പനി പൂട്ടി ഓടേണ്ടിവരുമെന്നാണ് പരിഹാസം. ഇന്‍ഡിഗോയ്ക്ക് പകരമായി കെ-റെയില്‍ ഓടിക്കുമെന്നും ജയരാജന്റെ യാത്ര ഇനി അതില്‍ മാത്രമായിരിക്കുമെന്നും ചിലര്‍ ട്രോളുന്നു. ഇന്‍ഡിഗോയുടെ അവസാനത്തെ പോസ്റ്റില്‍ രണ്ടായിരത്തോളം കമന്റുകളാണ് കുറഞ്ഞ സമയംകൊണ്ട് പ്രത്യക്ഷപ്പെട്ടത്.

ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധവും അതിനേത്തുടര്‍ന്നുള്ള നടപടിയുമാണ് ജയരാജന്റെ വിമാന വിലക്കിലേക്ക് നയിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന്‍ തനിക്കെതിരായ നടപടിയോട് പ്രതികരിച്ചിരുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളൂ. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ കെ-റെയില്‍ വന്നാല്‍ ഇന്‍ഡിയോഗയുടെ ആപ്പീസ് പൂട്ടുമെന്നും ജയരാജന്‍ പറഞ്ഞു. വിമാനമാര്‍ഗം കണ്ണൂരിലേക്ക് പോകാന്‍ ഇരുന്നതായിരുന്നെന്നും എന്നാല്‍ ആ പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് തീവണ്ടിയില്‍ പുറപ്പെട്ട ജയരാജന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlights: troll in Indigo Airline's FB page against e p jayarajan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented