Video screen grab
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ. പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചയാളുടെ മൃതദേഹം മാറ്റിയത് അഞ്ചു മണിക്കൂറിനു ശേഷം. മൃതദേഹത്തിന്റെ തൊട്ടടുത്ത് വെച്ച് പ്രഭാത ഭക്ഷണവും വിതരണം ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വാര്‍ഡിലാണ് സംഭവം. ഈ വാര്‍ഡില്‍ കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ബലരാമപുരം സ്വദേശിയാണ് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്. മണിക്കൂറുകള്‍ താമസിച്ച് 10.30നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം അവിടെ നിന്ന് മാറ്റിയത്. മൃതദേഹം കിടന്നതിന് തൊട്ടടുത്തുവെച്ചാണ് മറ്റു രോഗികള്‍ക്കുള്ള പ്രഭാത ഭക്ഷണം വിതരണം ചെയ്തത്.
ഈ രീതിയിൽ മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് വിതരണം ചെയ്ത ഭക്ഷണം കഴിക്കില്ല എന്ന് പറഞ്ഞ് രോഗികൾ പ്രതിഷേധിച്ചു. മറ്റ് രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് മൃതദേഹം പിന്നീട് നീക്കം ചെയ്തത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
സംഭവത്തെക്കുറിച്ച് ശബരീനാഥന്റ എഫ് ബിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ
content highlights: Trivandrum medical college controversy, breakfast supply near Covid dead body
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..