തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി; ടിപിആര്‍ 35 ശതമാനം


Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ തലസ്ഥാന ജില്ലയില്‍ തിരുവനന്തപുരം എഞ്ചിനീയറങ് കോളേജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രണ്ട് വകുപ്പ് തലവന്‍മാർ അടക്കമുള്ള അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചു. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് ജില്ലയില്‍ 12 കോളേജുകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ ഇത്രയുമധികം കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ അതിനിടയിലും പരീക്ഷകള്‍ നടത്തുന്നുണ്ട്. അധ്യാപകര്‍ക്കും മറ്റ് ജിവനക്കാര്‍ക്കും കോവിഡ് ബാധിച്ച സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ പറയുന്നു. രണ്ടാഴ്ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷയും സര്‍വകലാശാലയില്‍ നല്‍കി.

പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് വിദ്യാര്‍ഥികളും അറിയിച്ചിട്ടുണ്ട്. പരീക്ഷ മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലയാണ്. വലിയ തോതിലുള്ള വ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ പോസിറ്റീവാകുന്ന സ്ഥിതിയുണ്ട്.

Content Highlights: Trivandrum Engineering college became covid cluster and tpr is 35%

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented