തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്.  'ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍' എന്ന പുസ്‌കത്തില്‍ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്ന പരാതിയിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. 

നേരത്തെ കോടതിയില്‍ ഹാജരാകാന്‍ ശശി തരൂരിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹം ഹാജരായിരുന്നില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. പെരുന്താന്നി എന്‍.എസ്.എസ്. കരയോഗ അംഗമായ സന്ധ്യയാണ് പരാതിക്കാരി.

പുസ്തകത്തിലെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതും നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നാണ് ഹര്‍ജിക്കാരിയുടെ ആരോപണം. 

Content Highlights: trivandrum court issued arrest warrant against shashi tharoor mp